Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒ.ഐ.സി.സി. റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് നവ നേതൃത്വം.

10:07 AM Oct 31, 2023 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ്: കെ.പി.സി.സി, ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മാർഗനിർദേശങ്ങൾ അനുസരിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

Advertisement

ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രിസൈഡിംഗ് ഓഫീസർമാരായ റഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ നിയന്ത്രിച്ചു.

തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി നാസർ വലപ്പാട് ,ജനറൽ സെക്രട്ടറി സോണി പാറക്കൽ (സംഘടനാ ചുമതല) ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ , മറ്റു ഭാരവാഹികളായി അൻസായ് ഷൗക്കത്ത്, തൽഹത്ത് ഹനീഫ, ഗഫൂർ ചെന്ത്രാപ്പിന്നി (വൈസ് പ്രസിഡണ്ട്മാർ) മാത്യു സിറിയക് ,ബാബു നിസാർ (ജനറൽ സെക്രട്ടറി) ഇബ്രഹാം ചേലക്കര, ജോയ് ഔസേപ്പ്, സഞ്ജു അബ്ദുൽസലാം, സുലൈമാൻ മുള്ളൂർക്കര, നേവൽ ഗുരുവായൂർ, ജമാൽ അറയ്ക്കൽ, (സെക്രട്ടറി) സലിം മാള (അസിസ്റ്റൻറ് ട്രഷറർ) എന്നിവരെയും യോഗം ഐക്യകണ്ടെനേ തിരഞ്ഞെടുത്തു.

വല്ലി ജോസ്, ഷാഹുൽ കുന്നത്ത് ,ഡോക്ടർ സജിത് ,മജീദ് മതിലകം, സത്താർ ഗുരുവായൂർ, ജോണി തോമസ് ,ഹാരിസ്, മുഹമ്മദ് മുസ്തഫ, അബ്ദുൽസലാം, അമീർ മതിലകം , ആഷിക്ക്, സെയ്ഫ് റഹ്മാൻ, ലോറൻസ് അറക്കൽ, എന്നിവരെ നിർവാഹസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

മാള മൊഹ്‌യിദ്ധീൻ ഹാജി,യഹ്‌യ കൊടുങ്ങല്ലൂർ, സുരേഷ് ശങ്കർ, രാജു തൃശ്ശൂർ, അഷറഫ് കിഴപ്പിള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ എന്നിവരാണ് ജനറൽ കൗൺസിൽ പ്രതിനിധികൾ.

Advertisement
Next Article