Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബഹുസ്വരത കോൺഗ്രെസ്സിന്റെയും ഇന്ത്യയുടേയും ആത്മാവ്. ശശി തരൂർ എം പി.

04:22 PM Feb 17, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഭരണഘടനയിൽ നിന്നും സെക്കുലർ എന്ന പദം എടുത്തു മാറ്റിയത് കൊണ്ട് ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതെയാകുമോ? സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ഇന്ത്യ എന്ന രാജ്യം കെട്ടിപ്പടുക്കൊമ്പോഴും മതേതരത്വം അതിന്റെ ഹൃദയമായി സ്വീകരിച്ചിരുന്നു. ഇന്ദിര ഗാന്ധി 1976 ൽ എഴുതിത്തിച്ചേർത്ത വാക്കാണെന്നു പറയുന്നവർക്ക് രാജ്യത്തിൻറെ അസ്തിത്വം മറച്ചു പിടിച്ചു രാജ്യത്തെ മതരാഷ്ട്രം ആക്കി മാറ്റാം എന്ന മൂഢ വിശ്വാസം മാത്രമാണെന്നും ഡോക്ടർ ശശി തരൂർ എംപി . റിയാദിൽ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റി "ഖാദിയിൽ നെയ്ത ഭാരത ചരിത്രം"എന്ന ശീർഷകത്തിൽ നടത്തിയ പതിമൂന്നാമത് വാർഷീക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ മൂർച്ചയുള്ള ആയുധമായിരുന്നു ചർക്ക. സ്വദേശി പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് രാജിനെതിരെ ഖാദി കൊണ്ട് തുടങ്ങിയ സമര ചരിത്രം മറക്കാൻ പാടില്ല. "ഇന്നത്തെ സ്ഥിതി എന്തന്നറിയാനും നാളെ നമ്മൾ എവിടെ എത്തിച്ചേരുമെന്ന് പറയാനും ഇന്നലകളിലെ ചരിത്രം നമ്മൾ മറക്കരുത്" . അത്തരം സന്ദർഭങ്ങൾ ഇപ്പോൾ രാജ്യത്തു സംജാതമായിരിക്കുകയാണ് . ഖാദി ശരീരത്തിലല്ല മനസ്സിലാണ് അണിയേണ്ടത്. ഇത് ഫാസിസ്റ്റു സർക്കാരുകൾക്കെതിരെ സന്ധിയില്ലാ സമരത്തിനുള്ള അവസരമാണ്.

"ദേശീയത" മതാടിസ്ഥാനത്തിൽ കണക്കു കൂട്ടുന്നവർ ചെയ്യുന്നത് ഇന്ത്യയുടെ ആത്മാവിനെ ഭിന്നിപ്പിക്കുകയാണ് , അത്കൊണ്ട് വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഭാരതത്തിന്റെ ആത്മാവിനു വേണ്ടിയുള്ള സംഘർഷമാണ്. രാഷ്ട്ര ശിൽപ്പികൾ നെയ്തെടുത്ത രാഷ്ട്രം നിലനിൽക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ശക്തി പകർന്നേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത ഖാദി വർഷാചരണം ശശി തരൂർ എം പി ഉദ്‌ഘാടനം ചെയ്തു. അനന്തരം ഇന്ത്യൻ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. സുഷമ ഷാൻ മോഡറേറ്റർ ആയിരുന്നു.

സമ്മേളനം ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്‌ഘാടനം ചെയ്തു. ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രസിഡന്റ് വിൻസെന്റ് കെ ജോർജ് അധ്യക്ഷത വഹിച്ചു. നിഷാദ് ആലംകോട് ആമുഖ പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി റാസി കോരാണി സ്വാഗതവും സുധീർ നന്ദിയും പറഞ്ഞു,

Advertisement
Next Article