Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഐസിസി സൗദി നാഷണൽ ജനറൽ സെക്രട്ടറി സത്താർ കായംകുളം അന്തരിച്ചു.

09:27 PM Nov 15, 2023 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഒഐസിസി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി സത്താർ കായംകുളം (56 ) അന്തരിച്ചു. മൂന്നു മാസമായി റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ മാസം 18 നു നാട്ടിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോകുവാൻ തെയ്യാറെടുപ്പുകൾ പൂർത്തിയായിരുന്നു . അതിനിടയിലാണ് രോഗം മൂർച്ഛിക്കുന്നതും മരണം സംഭവിക്കുന്നതും .

Advertisement

മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം, റിയാദിലെ സാമൂഹീക സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ രംഗത്തെ നിറസാന്നിദ്യം. ഒഐസിസി റിയാദിൽ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സത്താർ കായംകുളം , റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എൻ ആർ കെ ഫോറത്തിന്റെ വൈസ് ചെയര്മാൻ , പ്രാദേശീക സംഘടനകളുടെ പൊതുവേദിയായ ഫോകയുടെ ചെയര്മാൻ , കായംകുളം പ്രവാസി അസോസിയേഷന്റെ രക്ഷാധികാരി, എംഇഎസ് റിയാദ് ചാപ്റ്റർ സ്കോളർഷിപ്പ് വിങ്ങ് കൺവീനർ എന്നി പദവികൾ വഹിക്കുന്നു.

കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും മകനാണ് . ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (ഐ ടി എൻജിനിയർ , ബാംഗ്ലൂർ) നബീൽ മുഹമ്മദ്, നജ്ല അബ്ദുൽ സത്താർ.

Advertisement
Next Article