കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം ജിദ്ദ ഒഐസിസി ആഘോഷിച്ചു.
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനം ജിദ്ദയിലെ ഒഐസിസി പ്രവർത്തകർ കേക്കുമുറിച്ചു കൊണ്ട് ആഘോഷിച്ചു.
രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലത്ത്, മുമ്പ് എന്നത്തേക്കാളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസക്തി രാജ്യത്ത് ഏറിവരുന്ന സാഹചര്യത്തിൽ എ ഐ സി സി പ്രഖ്യാപിച്ച ഭാരത് ജോടോ യാത്രയുടെ രണ്ടാം ഘട്ടമായ ഭാരത് ന്യായ് യാത്ര ഏറെ പ്രസക്തമാണ്. ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ മതേതതര വാദികൾ ഏറെ പ്രതീക്ഷയോടെ രാഹുൽ ഗാന്ധിയുടെ ഈ ഉദ്യമത്തെ നോക്കികാണുന്നതെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കിൻതോട്, ജനറൽ സെക്രട്ടറിമാരായ സാകിർ ഹുസ്സൈൻ എടവണ്ണ, നോസുഹാദ് അടൂർ, നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീൻ മണിനാക്, ത്രീശൂർ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് വടക്കേക്കാട്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നാസർ കോഴിത്തോടി, ബഷീർ പരുത്തികുന്നൻ, സിദ്ധീഖ് ചോക്കാട്, സുബുഹാൻ വണ്ടൂർ, പ്രിൻസാദ് കോഴിക്കോട്, ഷിനോയ് ദാമോദരൻ കടലുണ്ടി, അമീർ പരപ്പനങ്ങാടി തുടങ്ങിയവർ നേതൃത്ത്വം നൽകി.