Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഐസിസി ജിദ്ദ "പ്രവാസി സേവന കേന്ദ്രം" അൽഅബീർ ക്ലിനിക്കിൽ സജ്ജമായി

10:22 PM Feb 10, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി സേവന കേന്ദ്ര ഷറഫിയ്യ അൽ അബീർ ക്ലിനിക്കിൽ പ്രവർത്തന സജ്ജമായി. പുതിയ റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനഃ ക്രമീകരിച്ച സേവന കേന്ദ്രത്തിൻറെ പ്രവർത്തനോദ്‌ഘാടനം അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ: അഹമ്മത് ആലുങ്ങൽ നിർവ്വഹിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകു: 8.30 മുതൽ 11:30 വരെ ഷറഫിയ്യ അൽ അബീർ ക്ലിനിക്കിന്റെ ഒന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്നതായിരിക്കും.

Advertisement

പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകുവാനുതകുന്ന സേവന കേന്ദ്ര പോലുള്ള പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമുള്ളതും മാതൃകാപരവുമാണെന്നും ഡോ: അഹമ്മത് ആലുങ്ങൽ പറഞ്ഞു. ചടങ്ങിൽ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. സേവന കേന്ദ്രയുടെ പ്രവർത്തനം വിപുലീകരിക്കാനും, സാധാരണക്കാർക്ക് പ്രയോജനകരമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുവാനും ശ്രമമുണ്ടാകുമെന്നു ഹക്കീം പാറക്കൽ പറഞ്ഞു. നോർക്ക അംഗത്വത്തിനുള്ള അപേക്ഷാ സമർപ്പണം, പ്രവാസി ക്ഷേമനിധി അംഗത്വം, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കുളള അപേക്ഷാ സമർപ്പണം തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ് ഡെസ്ക്കിൽ ലഭ്യമാണെന്ന് ഹെൽപ്പ് ഡെസ്ക്ക് ജന: കൺവീനർ അലി തേക്ക് തോട്‌ പറഞ്ഞു.

ഹെൽപ്പ് ഡെസ്ക്ക് ജോ: കൺവീനറായി അഷ്‌റഫ് വടക്കേകാടിനെയും അംഗങ്ങളായി ഇസ്മയിൽ കൂരിപ്പൊയിലിനെയും, നോർക്ക കൺവീനറായി പ്രിൻസാദ് പാറായി, ജോ: കൺവീനറായി റാഷിദ് വർക്കല, അംഗങ്ങളായി ഷെരീഫ് പള്ളിപ്പുറം, ഫൈസൽ മക്കരപ്പറമ്പ് എന്നിവരേയും, പ്രവാസി ക്ഷേമനിധി കൺവീനറായി സക്കീർ ചെമ്മണ്ണൂർ, ജോ.കൺവീനറായി വർഗ്ഗിസ് ഡാനിയേൽ, അംഗങ്ങളായി യാസർ നായിഫ്, വേണു അന്തിക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.

സേവനകേന്ദ്രക്കുള്ള ലാപ് ടോപ് ഒഐസിസി നാഷണൽ കമ്മറ്റി മെമ്പർ അഷ്‌റഫ്‌ അഞ്ചാലൻ സംഭാവന ചെയ്തു. ചടങ്ങിൽ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാർ നസീർ വാവകുഞ്ഞ്, ഒഐസിസി ഭാരവാഹികളായ സി എം അഹമ്മത്, സഹീർ മാഞ്ഞാലി, കുഞ്ഞിമുഹമ്മത് കൊടശ്ശേരി, മുജീബ് തൃത്താല, ആസാദ് പോരൂർ, ഷരീഫ് അറക്കൽ, ഹുസൈൻ ചുള്ളിയോട്, ഷമീർ നദവി, നാസർ കോഴിത്തൊടി, ഹർഷാദ് ഏലൂർ, ഇസ്മായിൽ കൂരിപ്പൊയിൽ, രഞ്ജിത്ത് ആലപ്പുഴ എന്നിവർ സംസാരിച്ചു. റീജ്യണൽ കമ്മിറ്റി ജന: സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും വേണു അന്തിക്കാട് നന്ദിയും പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ഡെസ്ക്ക് കൺവീനർ അലി തേക്കുതോടിനെ (0555056835) ബന്ധപ്പെടേണ്ടതാണ് .

Advertisement
Next Article