Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

11:14 AM Aug 29, 2024 IST | Online Desk
Advertisement

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisement

27ന് തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബി.ജെ.പിയുടേത് വിരുദ്ധ അഭിപ്രായമാണെന്ന ചോദ്യത്തോടാണ് ക്ഷുഭിതനായത്. കാറിനു സമീപത്ത് നിന്ന ദൃശ്യ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയാണ് സുരേഷ് ഗോപി മടങ്ങിയത്. മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ അദ്ദേഹം മൈക്കും തട്ടിക്കളഞ്ഞു. ജനങ്ങള്‍ക്കറിയാനുള്ള ചോദ്യമാണ് തങ്ങള്‍ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ 'സൗകര്യമില്ല' എന്നായിരുന്നു മറുപടി. തുടര്‍ന്ന് കാറില്‍ കയറി വാതിലടച്ചു.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശമുണ്ട്. മുന്‍ എം.എല്‍.എ അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂര്‍ സിറ്റി എ.സി.പിക്ക് കമീഷണര്‍ നിര്‍ദേശം നല്‍കിയത്. ആവശ്യമെങ്കില്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് മൊഴിയെടുക്കുമെന്ന് എ.സി.പി അറിയിച്ചു. അതേസമയം, കയ്യേറ്റം ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് സുരേഷ്‌ഗോപിക്ക് എതിരെ പരാതി നല്‍കും.

Advertisement
Next Article