For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒഐസിസി പ്രവാസോണം അൽ അഹ്സ മലയാളികളൾ ആഘോഷമാക്കി

09:41 AM Oct 15, 2024 IST | നാദിർ ഷാ റഹിമാൻ
ഒഐസിസി പ്രവാസോണം അൽ അഹ്സ മലയാളികളൾ ആഘോഷമാക്കി
Advertisement

അൽ അഹ്സ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) സൗദി അൽ അഹ്സ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസോണം'2024 അൽ അഹ്സയിലെ പ്രവാസി മലയാളികളുടെ ആഘോഷമായി മാറി.

Advertisement

രാവിലെ മഹദൂദ് അംശിയാത്ത് റിസോർട്ടിൽ ഒ ഐ സി സി വനിതാവേദി പ്രവർത്തകർ അത്തപൂക്കളമിട്ട് തുടങ്ങിയ പ്രവാസോണം'24ൽ വിഭവ സമൃദ്ധമായ ഓണസദ്യയും, തുടർന്നു് നടന്ന കലാവിരുന്നും, കായിക മത്സരങ്ങളും ഒരേ സമയം നാവിനു് രുചിയും, കണ്ണിനും കാതിനും കുളിർമ്മയും പകർന്നു.

ഓണസദ്യക്ക് ശേഷം നടന്ന കലാ സാംസ്കാരിക പരിപാടികൾക്ക് കേക്ക് മുറിച്ച് തുടക്കം കുറിച്ചു.അഫ്സാന അഷ്റഫ് പ്രാർത്ഥനാ ഗീതമാലപിച്ചു. ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലം,ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ ശംസ് കൊല്ലം, ശാഫി കുദിർ, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, രാജേഷ് ആറ്റുവ, ഷൈൻ കരുനാഗപ്പള്ളി.എന്നിവർ സന്നിഹ്ദരായിരുന്നു.

ചടങ്ങിൽ മുതിർന്ന പൗരന്മാരായ പ്രസാദ് കരുനാഗപ്പള്ളി, മുരളീധരൻ ചെങ്ങന്നൂർ, ഷാജു എം ബി, അനിരുദ്ദൻ കായംകുളം, ഷിബു സുകുമാരൻ, രമണൻ കായംകുളം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സ്തുത്യാർഹമായ സേവനം നടത്തിയ അൽ അഹ്സ ഒഐസിസി വൈസ് പ്രസിഡൻ്റ് റഫീഖ് വയനാട്, 2024 ലെ എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഒഐസിസി കുടുംബാംഗം ക്രിസ്റ്റി ഷാജു എന്നിവരെ ശംസ് കൊല്ലം, അർശദ് ദേശമംഗലം എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

കലാ പ്രതിഭകൾക്കും, കായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള ട്രോഫികളും, സമ്മാനങ്ങളും പ്രസിഡൻ്റ് അർശദ് ദേശമംഗലം, ശാഫി കുദിർ, പ്രസാദ് കരുനാഗപ്പളളി, സബീന അഷ്റഫ്, റഷീദ് വരവൂർ, നിസാം വടക്കേകോണം എന്നിവർ കൈമാറി.

ഷിജോമോൻ വർഗ്ഗീസ്,സബീന അഷ്റഫ് ,നിസാം വടക്കേകോണം,നവാസ് കൊല്ലം, റഷീദ് വരവൂർ ,ഷിബു സുകുമാരൻ, മൊയ്തു അടാടിയിൽ, മുരളീധരൻ ചെങ്ങന്നൂർ,റഫീഖ് വയനാട്, ഷമീർ പനങ്ങാടൻ,അഫ്സൽ മേലേതിൽ, ലിജു വർഗ്ഗീസ്,ഷാനി ഓമശ്ശേരി, നൗഷാദ് താനൂർ, അഷ്റഫ് കരുവാത്ത്, അനീഷ് സനയ, സബാസ്റ്റ്യൻ വി പി, അമീറ സജീം, റിജോ ഉലഹന്നാൻ, ജസ്ന മാളിയേക്കൽ, സ്മിത സിജൊ,ഷിബു മുസ്തഫ, നവാസ് അൽനജ, സിജൊ രാമപുരം, ഷമീർ പാറക്കൽ, സുമീർ ഹുസൈൻ, അക്ബർ ഖാൻ ,ബിനു ഡാനിയേൽ, റിനോഷ് റഫീഖ്, ഷിഹാബ് സലീം, സജീം കുമ്മിൾ, ജിബിൻ മാത്യു, ഷീജ ഷിജൊ, റുക്സാന റഷീദ്, മഞ്ജു നൗഷാദ്, നജ്മ അഫ്സൽ മുതലായവർ നേതൃത്വം നൽകി.

അഫ്സാന അഷ്റഫ്, ഗോഡു്വീന ഷിജൊ എന്നിവർ അവതാരകരായിരുന്നു.

ഉച്ചക്ക് വിഭവ സമൃദ്ദമായ സദ്യയോടെ തുടങ്ങിയ അൽ അഹ്സ ഒഐസിസി പ്രവാസോണത്തിന് രാത്രി ഏറെ വൈകി നടന്ന വനിതകളുടെയും, പുരുഷന്മാരുടെയും വാശിയേറിയ വടംവലി മത്സരങ്ങളോടെയാണു് പരിസമാപതിയായത്.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.