ചെന്നൈ സെന്‍ട്രലിനും കണ്ണൂരിനുമിടയില്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍
09:36 PM Sep 12, 2024 IST
|
Online Desk
Advertisement
പാലക്കാട്: ഓണസീസണിലെ തിരക്ക് കുറക്കാന്‍ ചെന്നൈ സെന്‍ട്രലിനും കണ്ണൂരിനുമിടയില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 14ന് (ട്രെയിന്‍ നമ്പര്‍ 06163)ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 11.50ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചക്ക് 1.30ന് കണ്ണൂരിലെത്തും. സെപ്റ്റംബര്‍ 16ന് ഉച്ചക്ക് ശേഷം 3.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.55ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
ട്രെയിനുകളില്‍ അധിക കോച്ച്
Advertisement
പാലക്കാട്: ഓണം തിരക്ക് പ്രമാണിച്ച് താഴെപ്പറയുന്ന ട്രെയിന്‍ സര്‍വീസുകളീല്‍ ഒരു അധിക കോച്ച് അനുവദിച്ചു.
- നമ്പര്‍ 12076/12075 തിരുവനന്തപുരം സെന്‍ട്രല്‍ - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ ഒരു അധിക ചെയര്‍ കാര്‍ കോച്ച്.
2.16308/16307 കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ ഒരു അഡീഷണല്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
- 16305 എറണാകുളം ജങ്ഷന്‍ - കണ്ണൂര്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ ഒരു അധിക ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
- 16306 കണ്ണൂര്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 15 മുതല്‍ 18 വരെ ഒരു അധിക ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
- 16343 തിരുവനന്തപുരം സെന്‍ട്രല്‍ - മധുരൈ ജങ്ഷന്‍ അമൃത എക്‌സ്പ്രസ് സെപ്റ്റംബര്‍ 12 മുതല്‍ 17 വരെ ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച്.
- 16344 മധുര ജങ്ഷന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച്
Next Article