Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; കേരള നിയമസഭയില്‍ പ്രമേയം പാസാക്കി

03:10 PM Oct 10, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ വിരുദ്ധ പരിഷ്‌കരണമാണെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

Advertisement

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ സമിതിക്ക് രൂപം നല്‍കിയത്. 2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്ന് രാം നാഥ് കോവിന്ദ് സമിതി ശുപാര്‍ശ ചെയ്തു. ഇതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. എന്നാൽ കേന്ദ്രസര്‍ക്കാറിന്റെ ഈ നിലപാടിനെതിരെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂല്‍, ബിഎസ്പി, എഎപി തുടങ്ങി പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Tags :
keralanews
Advertisement
Next Article