Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോ​ഗം പാളി,
ദേവസ്വം ബോർഡ് ആസ്ഥാനത്ത് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

11:36 AM Dec 12, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: ശബരിമലയിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും നടത്തുന്നത് തികഞ്ഞ അനാസ്ഥയാണെന്നു കാണിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ബോർഡ് ആസ്ഥാനത്തേക്കു മാർച്ച് നടത്തി. ദേവസ്വം കമ്മിഷണറുടെ ഓഫീസിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസും ദേവസ്വം ബോർഡ് വാച്ച് ആൻഡ് വാർഡും കൈയേറ്റം ചെയ്തു.
രാവിലെ ബോർഡ് പ്രസിഡന്റിന്റെ ഓഫീസിലേക്കും പ്രതിഷേധം വ്യാപിപ്പിച്ചിരുന്നു. യൂത്ത് കോൺ​ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശബരിമല തീർഥാടകർക്ക് യാതൊരു സൗകര്യവും ഒരുക്കിയില്ലെന്നു പ്രവർത്തകർ ആരോപിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിരവധി പ്രവർത്തകർക്കു പരുക്കേറ്റു.
പതിനെട്ടു മണിക്കൂർ വരെ ക്യൂ നിൽക്കുന്ന തീർഥാ‌ടകർക്ക് വെള്ളവും ഭക്ഷണവും കിട്ടാനില്ലെന്ന് ചൂണ്ടികാട്ടി തീർത്ഥാടകരും ഇന്നലെ പ്രതിഷേധിച്ചിരുന്നു. ഇലവുങ്കലിലും നിലയ്ക്കലിലുമാണ് ശബരിമല തീർത്ഥാടകർ പ്രതിഷേധിച്ചത്. ചരിത്രത്തിലാദ്യമാണ് തീർഥാടകർ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകൾ കിടക്കേണ്ടിവന്നതോടെയാണ് തീർത്ഥാടകർ സംഘം ചേർന്ന് പ്രതിഷേധിച്ചത്.
പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിനും പോലീസിനും വീഴ്ചയുണ്ടായെന്നു തീർഥാടകർ പറയുന്നു. ശബരിമലയിലെ ആസൂത്രണം ആകെ പാളി.
അതിനിടെ ശബരിമലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചു. ഇന്നു രാവിലെ 10ന് ചേർന്ന അവലോകന യോഗത്തിൽ പ്രത്യേക തീരുമാനങ്ങളുണ്ടായില്ല. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്, കമ്മീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
എന്നാൽ കഴി‍ഞ്ഞ വർഷം ഉണ്ടായതു പോലുള്ള തിരക്ക് മാത്രമേ ഇക്കുറിയും സന്നിധാനത്തുള്ളൂ എന്നാണ് യോ​ഗത്തിനു ശേഷം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞത്. അതിനെ ചില മാധ്യമങ്ങളും പ്രതിപക്ഷവും പർവതീകരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേ സമയം, പതിനെട്ടു മണിക്കൂർ വരെ ക്യൂ നിന്നി‌ട്ടും ദർശനം അസാധ്യമാണെന്ന് തീർഥാടകർ പറയുന്നു.

Advertisement

Tags :
featured
Advertisement
Next Article