For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വേര്‍പാടിന് എട്ടു വർഷം; ഓർമ്മയിൽ ഒ.എന്‍.വി

11:50 AM Feb 13, 2024 IST | ലേഖകന്‍
വേര്‍പാടിന് എട്ടു വർഷം  ഓർമ്മയിൽ ഒ എന്‍ വി
Advertisement

ഓർമ്മയിൽ ഒ.എന്‍.വി; പ്രിയകവി മറഞ്ഞിട്ട് എ‌‍ട്ട് വർഷം

Advertisement

മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് നിത്യതയിലേക്ക് മറഞ്ഞിട്ട് എ‍ട്ട് വർഷങ്ങൾ. മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന്‍റെ വരികൾ ഇന്നും അനശ്വരം. തന്റെ 84 ആം വയസില്‍ 2016 ഫെബ്രുവരി 13നാണ് അദ്ദേഹം അരങ്ങൊഴിയുന്നത്. കവിയും ഗാനരചയിതാവുമായാണ് ഒരേ സമയം അദ്ദേഹം മലയാളികളുടെ മനസ് കീഴടക്കിയത്. ഭൂമിയാകുന്ന വാടകവീട് ഒഴിയുമ്പോള്‍ ബാക്കിയാകുക തന്റെ കവിതകള്‍ തന്നെയാകും എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമാക്കി, കാലം കടന്നും ഒഎന്‍വി കവിതകളും ഗാനങ്ങളും ഇന്നും ആസ്വാദക മനം കീഴടക്കിക്കൊണ്ടിരിക്കുന്നു. വേദനിക്കുകയും അപമാനിതരാകുകയും ചെയ്യുന്ന സ്ത്രീകള്‍ സ്വന്തം സഹോദരിമാരാണെന്ന് വെളിപ്പെടുത്തുന്ന പെങ്ങള്‍ പോലുള്ള കവിതകള്‍ ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതാണ്.

ഒഎന്‍വിയെത്തേടി പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്ക്കാരങ്ങള്‍ എത്തിയത് സ്വാഭാവികം. രാഷ്ട്രത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ഒഎന്‍വി സ്വന്തമാക്കി. സാഹിത്യത്തിനു ലഭിക്കാവുന്ന പരമോന്നത പുരസ്ക്കാരം അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ ധന്യമാക്കി. ജ്ഞാനപീഠപുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഒഎന്‍വി ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. " ഒടുവില്‍ ഭൂമിയിലെ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ ബാക്കിയാകുന്നത് എന്റെ കവിതയാണ്.'' ഇങ്ങനെ കവിതയ്ക്ക് വേണ്ടി സമര്‍പ്പിതമായിരുന്നു ഒഎന്‍വിയുടെ സര്‍ഗാത്മക ജീവിതം.

ഒ.എന്‍.വി എന്ന ത്രയാക്ഷരത്തിന്‍റെ കാതലായിരുന്നു മനുഷ്യന്‍, പ്രകൃതി, ഭാഷ എന്നീ ആശയങ്ങള്‍. മലയാളത്തിന്‍റെ വിശുദ്ധിയും സൗരഭ്യവും വിളിച്ചോതുന്നതായിരുന്നു ഒ.എന്‍.വി കവിതകള്‍. സാഗരങ്ങളെപ്പോലും പാടിയുണര്‍ത്തിയ വരികള്‍ ഒര്‍മിക്കാതെ മലയാളിക്ക് ഒരു ദിനവും കടന്നുപോകാനാകില്ല.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.