Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉമ്മന്‍ ചാണ്ടി സാര്‍വത്രിക വികസനം സാധ്യമാക്കിയ മുഖ്യമന്ത്രി: വി എസ് ശിവകുമാര്‍

04:06 PM Jul 19, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക വികസനം സാധ്യമാക്കിയ ഭരണാധികാരി ആയിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുന്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു.വിഴിഞ്ഞം പദ്ധതിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും 374 പാലങ്ങളും നിര്‍മ്മിച്ചു കൊണ്ട് ആധുനിക കേരളത്തിന്റെ വികസന കുതിപ്പിന് അദ്ദേഹം കാര്‍മ്മികത്വം വഹിച്ചു. മനുഷ്യത്വത്തിലധിഷ്ഠിതമായ അദ്ദേഹത്തിന്റെ ആരോഗ്യമാതൃകകളാണ് ശ്രുതി തരംഗം പദ്ധതിയും കാരുണ്യയും. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങിയ അദ്ദേഹം എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചു.

Advertisement

മൂലമ്പിള്ളിയിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും പ്രത്യേക പാക്കേജ് നടപ്പിലാക്കിയ അദ്ദേഹം പാവപ്പെട്ടവന്റെയും ആലംബഹീനരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.എന്നാല്‍ തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതികളെയെല്ലാം തുരങ്കം വക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാന്‍ ജുഡീഷ്യല്‍ കമ്മീഷനെ വച്ചു. എന്നാല്‍ എല്ലാ ആരോപണങ്ങളില്‍ നിന്നും അദ്ദേഹം അഗ്‌നിശുദ്ധി നേടി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥാപിച്ചുവെന്ന ഒറ്റക്കാരണത്താല്‍ തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് വേണ്ടെന്ന് വച്ചു.ആയിരം ദിനം കൊണ്ട് പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം രണ്ടായിരം ദിവസം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായില്ല.ഇടതുഭരണത്തില്‍ ആരോഗ്യരംഗം ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയുടെ അവസ്ഥയിലായിരിക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ നാഥനില്ലാക്കളരിയായി മാറി. ആയുസിന്റെ കാര്യം അവനവന്റെ ഭാഗ്യംപോലെ എന്നതാണ് വസ്തുത. അഹങ്കാരവും ധാര്‍ഷ്ട്യവും മാറ്റിവച്ച് പൊതുജനക്ഷേമം മുന്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കാന്‍ ഇന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കണം.

ഉമ്മന്‍ ചാണ്ടിയുടെ ഭരണം ജീവനക്കാര്‍ക്ക് നേട്ടങ്ങളുടെ സുവര്‍ണ കാലമായിരുന്നു. അര്‍ഹമാകുന്നതിനും ഏഴ് മാസം മുമ്പ് ശമ്പളക്കമ്മീഷനെ നിയോഗിച്ചു. ഏറ്റവും മികച്ച ശമ്പള പരിഷ്‌ക്കരണം ലഭ്യമാക്കി.ഒരു ഗഡു പോലും ഡി എ കുടിശ്ശികയാക്കിയില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടക്കിയില്ല. കെ എസ് ആര്‍ ടി സി ജീവനക്കാരെ പെരുവഴിയിലാക്കിയില്ല. ഇന്ന് എല്ലാവരും നിരാശയിലാണ്. ഡി എ ഏഴ് ഗഡു കുടിശ്ശികയാണ്. അഞ്ചുകൊല്ലം മുമ്പുള്ള പേറിവിഷന്‍ തുക പോലും കൊടുത്തിട്ടില്ല.- ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ ഒന്നാമാണ്ട് ആചരണത്തിന്റെ ഭാഗമായികേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന്റെയും കാരുണ്യോദയം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേരള ജനതയുടെ സ്വത്തും സമ്പത്തും സര്‍വവുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധന്‍ പറഞ്ഞു. വികസനവും കരുതലും വിഭിന്നമല്ല, ഒന്നു തന്നെയാണെന്ന് മലയാളിയെ സ്വാനുഭവത്തിലൂടെ ബോധ്യപ്പെടുത്തിയ ജനകീയ ഭരണാധികാരിയായിരുന്നു അദ്ദേഹം

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഇര്‍ഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ കെ പി, ട്രഷറര്‍ കെ എം അനില്‍കുമാര്‍, എ സുധീര്‍, ഗോവിന്ദ് ജി ആര്‍, ആര്‍ രഞ്ജിഷ് കുമാര്‍, റൈസ്റ്റണ്‍ പ്രകാശ് സി സി, റീജ എന്‍, സുനിത എസ് ജോര്‍ജ്, മീര എസ് എസ്, അജേഷ് എം, കീര്‍ത്തി നാഥ് ജി എസ്, ആര്‍ രാമചന്ദ്രന്‍ നായര്‍, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, രാജേഷ് എം ജി തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ വച്ച് കാരുണ്യോദയം പദ്ധതിയില്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കുന്ന 5 പേര്‍ക്ക് ചികിത്സാ ധനസഹായവും 320 നിര്‍ധനര്‍ക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.

Advertisement
Next Article