Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സോഷ്യല്‍ മീഡിയ കൈയ്യടക്കി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം

12:26 PM Jul 12, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം. 'എന്ത് അഴിമതി ആരോപണം ഉന്നയിച്ചാലും വിഴിഞ്ഞം യാഥാര്‍ഥ്യമാക്കുമെന്ന്' 2015ല്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതിന്റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.'ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും, യാതൊരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിര്‍ദേശവും വച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല എന്നു പറയാന്‍ ആഗ്രഹിക്കുകയാണ്'.- ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞത്.
നിയമസഭയിലെ ഈ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ലൈ്കുകളും ഷെയറുകളുമായി നിറഞ്ഞു കഴിഞ്ഞു. നിരവധി പേരാണ് വാ്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്.

Advertisement

കപ്പലിന് നിശ്ചയിച്ച സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ അടക്കം പങ്കെടുപ്പിക്കാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിന് ക്രെഡിറ്റ് പോകുമെന്ന് കരുതിയാണ് പ്രതിപക്ഷത്തെ ഒഴിവാക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയത്. 'ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്' എന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പറഞ്ഞു.'വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും യു.ഡി.എഫ് വിമര്‍ശിച്ചു.

Advertisement
Next Article