കോഴിക്കോട് മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഇനി മുതൽ 10 രൂപ
02:28 PM Dec 02, 2024 IST
|
Online Desk
Advertisement
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ. ജില്ലാ കളക്ടർ സ്നേഹീൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ആക്കാനുള്ള തീരുമാനം എടുത്തത്. പണം നൽകാതെ സൗജന്യമായാണ് ഒ പി ടിക്കറ്റ് നൽകിയിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം. അതേസമയം ഒപി ടിക്കറ്റിന് പണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
Advertisement
Next Article