Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീണാ വിജയന്റെ സാമ്പത്തിക ക്രമക്കേടിൽ ചർച്ചയ്ക്ക് അനുമതിയില്ല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

10:57 AM Feb 02, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. തുടർന്ന് സഭാ നടപടികൾ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയിൽ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിൻറെ നോട്ടീസിനുപോലും അനുമതി നൽകാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.
ചട്ടം ലംഘിക്കുന്നില്ലെന്നും ചട്ട പ്രകാരമാണു നോട്ടീസ് നൽകിയതെന്ന് സതീശൻ മറുപടി നൽകിയെങ്കിലും റൂൾ 53 പ്രകാരം ചട്ട പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടമെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് അടിയന്തര പ്രമേയം തള്ളുകയായിരുന്നു. തുടർന്ന് അതിവേഗം മറ്റു നടപടികളിലേക്ക് സ്പീക്കർ കടന്നു. ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണപക്ഷ എംഎൽഎമാരും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധമുയർത്തി. തുടർന്ന് നേർക്കുനേരുള്ള വാക്ക്പോരാണുണ്ടായത്. പ്ലക്കാർഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. കേരളം കൊള്ളയടിച്ച് പിവി ആൻഡ് കമ്പനി എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽനിന്നും പുറത്തേക്ക് വന്നത്.

Advertisement

Advertisement
Next Article