For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

03:34 PM Dec 22, 2023 IST | Online Desk
പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി  സതീശന്‍
Advertisement

തിരുവനന്തപുരം: പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും ഉത്സവകാലത്ത് കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്തുമസ് ചന്ത ഇന്ന് രാവിലെ തുറക്കാന്‍ പറ്റിയില്ല. ഉദ്ഘാടനത്തിന് എത്തിയ എം.എല്‍.എയും മേയറും ചടങ്ങിന് നില്‍ക്കാതെ മടങ്ങി. രാവിലെ ഏഴുമണി മുതല്‍ ക്യൂവില്‍ നിന്നവര്‍ക്ക് അരി മാത്രമാണ് കിട്ടിയത്. നവകേരള സദസില്‍ ഫൈവ് സ്റ്റാര്‍ ഭക്ഷണമാണ് കൊടുത്തത്. പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും ഉത്സവകാലത്ത് കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Advertisement

മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ മന്ത്രി മുഹമ്മദ് റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയേണ്ട. സൂപ്പര്‍ മുഖ്യമന്ത്രി ചമഞ്ഞ് ഇങ്ങോട്ട് വരികയും വേണ്ട. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയിലെ സ്വാധീനത്തെ കുറിച്ച് അളക്കുന്നത് പൊതുമരാമത്ത് മന്ത്രിയല്ല. അദ്ദേഹം കേരളത്തില്‍ കേടായി കിടക്കുന്ന റോഡിലെ കുഴി എത്രയെന്ന് എണ്ണിയാല്‍ മതി. ഇതെല്ലാം മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ പ്രശ്‌നമാണെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.നവകേരള സദസിനോട് പ്രതിപക്ഷത്തിനല്ല കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് സി.പി.എം നടത്തുന്നത്. ഇതിനെ കുറിച്ചൊന്നും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി ആകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.