പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; യുവജന സംഘടനകളുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച്
10:50 AM Oct 08, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലേക്ക്. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. പൊലീസിലെ മാഫിയവൽക്കരണം, മലപ്പുറം ജില്ലക്കെതിരായി മുഖ്യമന്ത്രി നടത്തിയ പരാമർശം തുടങ്ങിയ സർക്കാരിനെതിരെ നിലനിൽക്കുന്ന വിവിധ വിഷയങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. കൂടാതെ തൃശ്ശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെടുന്നു. സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് നേതൃത്വത്തിൽ സായാഹ്ന ധർണ്ണകളും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.
Advertisement