അംബാനിയെ പിന്നിലാക്കി ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരികളും സ്വന്തമാക്കി അദര്‍ പൂനാവാല
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറീന്‍ എന്റര്‍ടെയിന്‍മെന്റസ് ഉടമ അദര്‍ പൂനാവാല ചിലവഴിച്ചത് 1000 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും ആര്‍ പി സഞ്ജീവ് ഗോയങ്കയുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ശ്രമിച്ചിരുന്നു. ഇവരെ പിന്തള്ളിക്കൊണ്ടാണ് സെറീന്‍ ഗ്രൂപ്പ് രാജ്യത്തെ മുന്‍നിര പ്രൊഡക്ഷൻ ഗ്രൂപ്പിന്റെ പകുതി ഓഹരി സ്വന്തമാക്കിയത്. ബോളിവുഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് 1976 യഷ് ജോഹര്‍ സ്ഥാപിച്ച ധര്‍മ്മ പ്രൊഡക്ഷന്‍സ്. യഷ് ജോഹറിന്റെ മരണത്തോടെ മകന്‍ കരണ്‍ ജോഹര്‍ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഏറ്റെടുത്തു. രാജ്യത്തിന്റെ തന്നെ അഭിമാനമായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഒരുമിച്ച് ധര്‍മ്മ പ്രൊഡക്ഷന്‍സ് ഉയരങ്ങളില്‍ എത്തിക്കുമെന്നും അദര്‍ പൂനാവാല പറഞ്ഞു.