'കാറിൽ കയറാൻ 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ', പത്മജയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന്; മുൻ ഡിസിസി പ്രസിഡന്റ്
05:53 PM Mar 11, 2024 IST | online desk kollam
Advertisement
തൃശൂർ: അടുത്തിടെ ബിജെപിയിൽ ചേർന്ന് പത്മജാ വേണുഗോപാലിന്റെ ആരോപണം നിഷേധിച്ച് മുൻ തൃശൂർ ഡിസിസി പ്രസിഡന്റ് എം.പി വിൻസന്റ്. പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ നടത്താനായി തന്റെ കയ്യിൽ നിന്നും 22 ലക്ഷം വാങ്ങിയെന്ന പത്മജയുടെ ആരോപണ തള്ളിയാണ് മുൻ ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയത്. കാറിൽ കയറാൻ മാത്രം 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ പത്മജയെന്ന് അദ്ദേഹം ചോദിച്ചു. പത്മജയുടെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും കാറിൽ കയറുന്നവരുടെ പട്ടിക തയാറാക്കിയത് പത്മജ ഉപാധ്യക്ഷയായ കെപിസിസി സമിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisement