ഇടതു സ്ഥാനാർത്ഥിക്കും, ബിജെപി ജില്ലാ പ്രസിഡന്റിനും പാലക്കാട് വ്യാജ വോട്ട്; തെളിവുകൾ പുറത്തുവിട്ട്; വികെ ശ്രീകണ്ഠൻ എംപി
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്നും പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്ന് വികെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്‍റ് വ്യാജ വോട്ട് രേഖ പുറത്തുവിട്ടുകൊണ്ടാണ് വികെ ശ്രീകണ്ഠൻ എംപി ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ വോട്ട് ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റിന് രണ്ടിടത്ത് വോട്ട് ഉണ്ടെന്നത് സംബന്ധിച്ച തെളിവുകൾ പുറത്തുവിടുകയും ചെയ്തു. എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും വികെ ശ്രീകണ്ഠൻ ആരോപണം ഉന്നയിച്ചു. മൂന്ന് മാസം മുമ്പാണ് ഒറ്റപ്പാലത്ത് നിന്ന് ഇടത് സ്വതന്ത്രൻ വോട്ട് മാറ്റിയതെന്നും ആറുമാസമാണ് ഇതിനുവേണ്ടതെന്നും വികെ ശ്രീകണ്ഠൻ ആരോപിച്ചു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി രഘുനാഥിന് കോഴിക്കോടും പാലക്കാടും വോട്ടുണ്ടെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു.രണ്ടു പേരെയും അറസ്റ്റ് ചെയ്യണം. വ്യാജ വോട്ടിൽ സിപിഎമ്മിലെയും ബിജെപിയിലെയും പ്രമുഖരുണ്ടെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു