പാലക്കാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു, 20 പേർക്ക് പരിക്കേറ്റു
05:05 PM Sep 16, 2024 IST
|
Online Desk
Advertisement
പാലക്കാട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് - തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശരണമയ്യപ്പ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് അശ്രദ്ധമായി അടിപ്പാതിലൊന്നും സർവീസ് റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പരിക്കേറ്റവരെ ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെന്മാറ തൃശൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Advertisement
Next Article