ഇലക്ഷൻ പ്രചാരണത്തിലേക്ക് കുവൈറ്റ് ഒ ഐ സി സി പ്രവർത്തകരുടെ ഒഴുക്ക്!
കുവൈറ്റ് സിറ്റി : രാജ്‌ജ്യത്തിനു തന്നെ വെല്ലുവിളി ആയേക്കാവുന്ന ഫാസിസിസ്റ് ശക്തികൾക്കെതിരെ ഇഅതിഹാസികമായ പോരാട്ടം നടത്തുന്നതിനും പാർലിമെന്റ് തെരെഞ്ഞെടുപ്പ് കോൺഗ്രസ്സിനും യുഡിഫ് നും അനുകൂലമാക്കി മാറ്റുന്നതിനും കുവൈറ്റ് ഒ ഐ സി സി യുടെ വിവിധ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ സജ്ജീവമായപാർലെമെൻറ് ഇലക്ഷൻ പ്രചാരണത്തിന്നായി നാട്ടിലേക്കു പോകുന്നവരുടെ ഒഴുക്ക് വർധിച്ചു. 2024 പാർലിമെന്റ് ഇലക്ഷന്റെ പ്രചരണത്തിന്റെ മുന്നോടിയായി ഒഐസിസി കുവൈറ്റ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കി. പ്രവർത്തകർ ബന്ധപ്പെട്ട ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ വഴി യുഡിഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
അടുത്ത ഘട്ടമായി പരമാവധി പ്രവർത്തകരെയും വളണ്ടിയർ മാരെയും നാട്ടിലെത്തിച്ച് വോട്ട് ചെയ്യിക്കുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ഒരുക്കത്തിലാണ് ഒഐസിസി നേതൃത്വം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഏറെക്കുറെ എല്ലാ ജില്ലാകമ്മിറ്റികളുടെയും പ്രവർത്തകർ തെരഞ്ഞെടുപ്പിനായി നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞിട്ടുണ്ട്. കോഴിക്കോട് മത്സരിക്കുന്ന ശ്രി എം കെ രാഘവന്റെ തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കായി ഒഐസിസി ജില്ലാ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ അടക്കമുള്ളവർ പുറപ്പെട്ടു കഴിഞ്ഞു. ജില്ലാ ജന സെക്രട്ടറി ടി കെ ഷംസുദ്ധീൻന്റെ നേതൃത്വത്തിൽ മറ്റൊരു സംഘവും ഉടനെ നാട്ടിലേക്കു പുറപ്പെടുന്നുണ്ട്. പാലക്കാട് ശ്രീ വി കെ ശ്രീകണ്ഠന് വേണ്ടി പ്രവർത്തിക്കുന്നതിനായി ജില്ലാ ജനറൽ സെക്രട്ടറി ജിജു മാത്യു അടക്കമുള്ളവർ നാളെ നാട്ടിലേക്കു പോകുന്നു.
കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. ഷംസു താമരക്കുളവും സംഘവും കൊല്ലം പാർലിമെന്റ് മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തയ്യാറായി കഴിഞ്ഞു. നിലവിൽ നാട്ടിൽ എത്തിയിട്ടുള്ള മുൻകാല ഒഐസിസി നേതാക്കളുമായി ചേർന്ന് ഇവർ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും പ്രചാരണഫ്ലായർ ശ്രി ഷംസു താമരകുളത്തിനു നൽകി മനോജ് മാത്യു പ്രകാശനം നിർവ്വഹിച്ചു. . തൃശ്ശൂരിൽ ശ്രി കെ മുരളീധരന് വേണ്ടി പ്രവർത്തിക്കുന്നതിനായി ജില്ലാ സെക്രട്ടറി ഷാനവാസ് അടക്കമുള്ളവരും ഉടനെ നാട്ടിലേക്കു പോകുന്നുണ്ട് . ഒഐസിസി യുടെ ഒട്ടേറെ മറ്റു ജില്ലാ നേതാക്കളും കേന്ദ്ര ഭാരവാഹികളും തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിലാണ്.