Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പങ്കാളിത്ത പെൻഷൻ:നിയമ തടസമില്ലെന്ന ശുപാർശയുള്ളതിനാൽ റിപ്പോർട്ട് പൂഴ്ത്തി

07:12 PM Nov 07, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം :പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് നിയമതടസമില്ലെന്ന ശുപാർശ ഉൾപ്പെട്ടതിനാലാണ് പുന:പരിശോധനാ സമിതിയുടെ റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു തന്നെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകിയാണ്. എന്നാൽ ആദ്യ രണ്ടര വർഷം അതിൻമേൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല .പുന:പരിശോധനാ സമിതിയുടെ പരിശോധനയ്ക്കായി പിന്നീടുള്ള രണ്ടര വർഷം ചെലവിട്ടു. 2021 ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിൻമേൽ പിന്നീടും രണ്ടരവർഷം ഒരു നടപടിയും സ്വീകരിച്ചില്ല.അതേ സമയം
റിപ്പോർട്ടിൻമേൽ ഊഹാപോഹങ്ങൾ പരത്തി, പദ്ധതി പിൻവലിക്കുന്നതിന് ഇല്ലാത്ത നൂലാമാലകളും ഊരാക്കുടുക്കുകളും ഉണ്ടെന്ന് കുപ്രചരണങ്ങൾ നടത്തി ജീവനക്കാരെയും യുവാക്കളെയും എൽ ഡി എഫ് സർക്കാർ വഞ്ചിച്ചു.

Advertisement

സമസ്ത വിഭാഗം ജനങ്ങൾക്കും സർവചരാചരങ്ങൾക്കും പ്രകൃതിക്ക് പോലും രക്ഷയില്ലാത്തവണ്ണം പിണറായി ഭരണം ദുരന്തപൂർണമായി. കഴുകൻ്റെ കാലിലകപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ പോലെയായിരിക്കുന്നു പൊതുജനം - മര്യാപുരം ശ്രീകുമാർ കൂട്ടിച്ചേർത്തു.

പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുന്നതിനായി സർക്കാർ സമിതി രൂപീകരിച്ചതിൻ്റെ അഞ്ചാം വാർഷിക ദിനത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച വഞ്ചനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ ബിനോദ്, പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും വിരമിക്കുകയും യാതൊരു പെൻഷൻ തുകയും ലഭിക്കാത്ത അബ്ദുൾ ജബ്ബാർ, കെ എം അനിൽകുമാർ, എ സുധീർ, സൂസൻ ഗോപി, റീജ എൻ, ഗോവിന്ദ് ജി ആർ, ജി രാമചന്ദ്രൻ നായർ, വി എം പാത്തുമ്മ, റെയ്സ്റ്റൺ പ്രകാശ് സി സി, സജീവ് പരിശവിള, സുനിത എസ് ജോർജ്, അജേഷ് എം, രാജേഷ് എം ജി, മീര സുരേഷ്, കീർത്തിനാഥ് , സ്മിത അലക്സ്, പുളിമാത്ത് സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Next Article