Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഉമര്‍ അയൂബ് ഖാനെ നാമനിര്‍ദ്ദേശം ചെയ്തു

04:15 PM Feb 15, 2024 IST | Online Desk
Advertisement

ഇസ്‌ലാമാബാദ്: ഇംറാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പ്രധാനമന്ത്രിയായി പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഉമര്‍ അയൂബ് ഖാനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisement

പി.ടി.ഐ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ദേശീയ അസംബ്ലിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കിയത്. നവാസ് ശരീഫിന്റെ പി.എം.എല്‍-എന്‍, ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നീ കക്ഷികള്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പി.ടി.ഐയുടെ പ്രഖ്യാപനം.

പാകിസ്ഥാന്റെ രണ്ടാമത്തെ പ്രസിഡന്റായ ജനറല്‍ മുഹമ്മദ് അയൂബ് ഖാന്റെ പേരമകനാണ് ഉമര്‍ അയൂബ് ഖാന്‍. അദ്ദേഹത്തിന്റെ പിതാവ് ഗോഹര്‍ അയൂബ് ഖാനും രാഷ്ട്രീയക്കാരനായിരുന്നു. ഇംറാന്‍ ഖാന്‍ മന്ത്രി സഭയില്‍ ധനമന്ത്രി, പെട്രോളിയം മന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ഉമര്‍ അയൂബ്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലീം ലീഗ്-എന്‍ ഷഹബാസ് ശരീഫിനെ പ്രധാനമന്ത്രിയായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു

പാകിസ്ഥാനില്‍ ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ദേശീയ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 133 സീറ്റ് ഒരു കക്ഷിക്കും ലഭിച്ചിട്ടില്ല. മൊത്തം 266 ദേശീയ അസംബ്ലി സീറ്റുകളില്‍ ഇംറാന്‍ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രര്‍ 101 സീറ്റുകള്‍ നേടിയിട്ടുണ്ട്. നവാസ് ശരീഫിന്റെ പി.എം.എല്‍-എന്‍ 75, ബിലാവല്‍ ഭൂട്ടോ ചെയര്‍മാനായ പി.പി.പി 54, എം.ക്യു.എം 17, മറ്റുള്ളവര്‍ 19 എന്നിങ്ങനെയാണ് കക്ഷി നില.

Advertisement
Next Article