For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

റൺവേ വികസനം ഓച്ച് വേഗതയിൽ : കോഴിക്കോട് - കുവൈറ്റ് യാത്രക്കാർ തീരാ ദുരിതത്തിൽ

റൺവേ വികസനം ഓച്ച് വേഗതയിൽ   കോഴിക്കോട്   കുവൈറ്റ് യാത്രക്കാർ  തീരാ ദുരിതത്തിൽ
Advertisement

കുവൈറ്റ് സിറ്റി : 2020 ഓഗസ്റ്റിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത അളവിലുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ ആർജ്ജിക്കുന്ന വിധത്തിൽ റൺവേ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ഇപ്പോഴത്തെ നിലയിൽ അടുത്ത കാലത്തൊന്നും ഈ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും എന്നും കരുതാനാവില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് - കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി നൽകുകയാണ് വേണ്ടതെന്നു ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നു.

Advertisement

കുവൈറ്റ് അടക്കമുള്ള ചില ഗൾഫ് രജ്ജ്യങ്ങളിലേക്കു വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിന് അതാത് രജ്ജ്യങ്ങളുടെ എയർ ലൈനുകൾ മാത്രമേ ഉപയോഗിക്കാനാവൂ. കുവൈറ്റ് കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ കുത്തകയാക്കി വെച്ചിരിക്കയാലും കുവൈറ്റ് വിമാനകമ്പനികൾക്കു അവിടേക്കു അനുമതി ഇല്ലാത്തതിനാലും വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാവുന്നു. ഇവിടെ നിന്നുള്ള യാത്രക്കാർ കൊച്ചിയിലോ ബംഗളുരുവിലോ പോയി കുവൈറ്റ് വിമാനകമ്പനികളിൽ യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ഏതാനും മറ്റു റൂട്ട് കളിലേക്കുള്ള സ്ഥിതിയും വ്യത്യസ്തമല്ല . യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പോലും കണക്ടിവിറ്റി സൗകര്യം ലഭിക്കുമ്പോഴാണ് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ വിധം യാതനകൾ അനുഭവിക്കേണ്ടി വരുന്നത് . എയർ ഇന്ത്യ എക്സ്പ്രസ്സ് നു കുത്തകയാക്കി വെച്ചിരിക്കുന്ന ഈ സെക്ടറിലെ യാത്രക്കാർ ഓരോ ദിവസവും യാത്ര പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കയാണ്. അറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കലും ഷെഡ്ഡുൽ തെറ്റിക്കലുംഈ റൂട്ടുകളിൽ പതിവാണ്. സമയമാറ്റം യഥാസമയം യാത്രക്കാരെ അറിയിക്കാനുള്ള മര്യാദയും അവർ കാണിക്കാറില്ല. 12- 01 - 25 നു രാവിലെ 9 .10 നു ഷെഡ്യൂൾ ചെയ്ത കുവൈറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി അതിരാവിലെ 6 മണിയോടെ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാർക്കും ഇത്തരത്തിൽ കനത്ത ദുരിതങ്ങളാണ് നേരിടേണ്ടി വന്നത് . ആദ്യം 11.30 നു റീ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ കയറിയ യാത്രക്കാരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഓഫ് ലോഡ് ചെയ്ത ശേഷം ഏറെ തർക്കങ്ങൾക്കൊടുവിൽ മറ്റൊരു വിമാനത്തിൽ യാത്ര യാക്കി എങ്കിലും പകുതി പേർക്കും ലഗ്ഗെജ്‌ ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്.

എയർ അറേബ്യ, ഇത്തിഹാദ്, ഗൾഫ് എയർ, ഖത്തർ എയർ വേസ്, ഒമാൻ എയർ, നാസ്, എന്നിങ്ങനെ ഒട്ടു മിക്ക ഗൾഫ് വിമാന കമ്പനികളുടെയും കോഴിക്കോട്ടുനിന്നുള്ള സർവ്വീസുകൾ സുഗമമായി നടന്നു വരുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രക്കാർ മാത്രമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നു പ്രസ്താവ്യമാണ്. നിർദ്ദിഷ്ട റൺവേ വികസനം പൂർത്തിയാകുന്നത് വരെ കുവൈറ്റിലേക്കുള്ള യാത്രക്കാരോട് മാത്രമായുള്ള ഈ അനീതി ഒഴിവാക്കിയേ മതിയാവൂ. ഈ സാഹചര്യത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് - കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ കുവൈറ്റ് എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി അടിയന്തിരമായി നൽകണമെന്ന് ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.