For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ആളെ കൂട്ടി ജനത്തെ കൊലയ്ക്ക് കൊടുക്കുന്നു'; നവകേരള സദസ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് പിസി ജോര്‍ജ്

04:07 PM Dec 19, 2023 IST | Online Desk
 ആളെ കൂട്ടി ജനത്തെ കൊലയ്ക്ക് കൊടുക്കുന്നു   നവകേരള സദസ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് പിസി ജോര്‍ജ്
Advertisement

കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവ കേരള യാത്ര നിര്‍ത്തിവയ്ക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ തീവ്രവ്യാപനശേഷിയുള്ള കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചരണ പരിപാടിയായി അധപതിച്ചിരിക്കുന്ന നവകേരള സദസ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് പിസി ജോര്‍ജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നവകേരള സദസിലൂടെ ആളെ കൂട്ടി ജനത്തെ കൊലയ്ക്ക് കൊടുക്കാനുള്ള അപകടകരമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് .

Advertisement

തിരുവനന്തപുരത്തെ കൊവിഡ് മരണസംഖ്യ സര്‍ക്കാര്‍ മറച്ചവയ്ക്കുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഇത്ര ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും ആരോഗ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ഊരുചുറ്റി നടക്കുന്നത് അപഹാസ്യമാണ്. നവകേരള യാത്ര നിര്‍ത്തിവച്ച് കോവിഡ് വിപത്തിനെ തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്നും പിസി ജോര്‍ജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Author Image

Online Desk

View all posts

Advertisement

.