Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പെരിയ ഇരട്ടക്കൊലപാതക കേസ്: കോടതി വിധിക്കെതിരെ നിയമപോരാട്ടം നടത്താൻ സർക്കാർ ചെലവാക്കിയത് ഒരു കോടിയിലധികം

01:23 PM Dec 28, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട വിധിക്ക് എതിരെ നിയമ പോരാട്ടം നടത്താൻ സർക്കാർ ചെലവാക്കിയത് ഒരു കോടിയിലധികം രൂപ. ഹൈക്കോടതി സിംഗിൾ ബെഞ്ചാണു പെരിയ കൊലപാതക കേസ് സിബിഐക്ക് വിട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിലെ നിയമ പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. ഇക്കാലയളവിൽ സർക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകർക്ക് വേണ്ടി 88 ലക്ഷം രൂപയാണ് സർക്കാർ ചിലവഴിച്ചത് കൂടാതെ താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളിൽ 2.92 ലക്ഷം രൂപയും ചെലവഴിച്ചു. സ്റ്റാൻഡിങ് കൗൺസിലിനെ കൂടാതെ മറ്റൊരു സീനിയർ അഭിഭാഷകനും സുപ്രീം കോടതിയിൽ ഹാജരായി. ഈ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായതിന് 60 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്.

Advertisement

Tags :
featurednews
Advertisement
Next Article