Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിവാദങ്ങളിൽപ്പെട്ട് പിണറായി; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

10:39 AM Oct 03, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പി ആർ വിവാദത്തിൽ മുങ്ങി മുഖ്യമന്ത്രിയും സർക്കാരും പ്രതിരോധത്തിലായിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി പറയാത്തകാര്യങ്ങളാണ് 'ദ ഹിന്ദു' ദിനപത്രം അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്നും പിആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

Advertisement

എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎം നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയായേക്കും. ക്രമസമാധാന ചുമതലയിൽ നിന്നും എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റണമെന്ന സിപിഐ ആവശ്യവും ചർച്ചയിൽ വരും. അതുപോലെ തന്നെ സർക്കാരിനും പാർട്ടിക്കുമെതിരെ പി വി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങളിലും ചർച്ചകൾ നടക്കും.

Tags :
featuredkeralanewsPolitics
Advertisement
Next Article