For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പിണറായി സാഡിസ്റ്റ് ഭരണാധികാരി : കെ.സി വേണുഗോപാൽ എം.പി

04:39 PM Dec 24, 2023 IST | ലേഖകന്‍
പിണറായി സാഡിസ്റ്റ് ഭരണാധികാരി   കെ സി വേണുഗോപാൽ എം പി
Advertisement

*എഫ്‌ഐ ആറിൽ പേരുള്ള ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സുരക്ഷാ ഡ്യൂട്ടിയിൽ തുടരാൻ അനുവദിക്കുന്നത് നിയമവിരുദ്ധം

Advertisement

തിരുവനന്തപുരം: കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. എസ്.പി ഫോർട്ട് ആശുപത്രിയിൽ പോലീസിന്റെയും സി.പി.എമ്മിന്റെയും ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും പോലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമാടാൻ പോലീസിന് നിർദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പോലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാൻ വരുന്ന ഗൺമാൻ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദിച്ച അദ്ദേഹം, പോലീസ് അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

നവകേരള സദസ് പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്. കോൺഗ്രസിന്റ ഡി.ജി.പി ഓഫീസ് മാർച്ചിൽ കേരളാ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണ നീക്കമാണ്. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ടിയർ ഗ്യാസ് എറിഞ്ഞത് ബോധപൂർവമാണ്. ഇതിന് പിന്നിൽ ഉന്നത പ്രേരണയുണ്ട്. എഫ്.ഐ.ആറിലുള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കാൻ പാടില്ല. നീതിബോധമുള്ള മുഖ്യമന്ത്രിയായിരുന്നെങ്കിൽ ചട്ടവിരുദ്ധമായി പെരുമാറിയ ഗൺമാനെ സംരക്ഷിക്കാതെ കേസെടുക്കുമായിരുന്നു. സംസ്ഥാന പോലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തിൽ? ഗൺമാൻ ഇപ്പോൾ വി.ഐ.പിയാണ്. പൂർണ സംരക്ഷണം നൽകുകയാണ് സർക്കാർ. പോലീസ് അക്രമ ഫാസിസ്റ്റ് ഭരണമാണ് കേരളത്തിൽ. ഈ പോക്ക് സി.പി.എമ്മിന്റെ വിനാശത്തിലേക്കാണ്. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയിൽ മോദി കേസ് എടുക്കുന്നു, കേരളത്തിൽ പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരളാ പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.

Author Image

ലേഖകന്‍

View all posts

Advertisement

.