Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആർ എസ് എസ് പ്രചാർ പ്രമുഖ് ആയി മാറി മുഖ്യമന്ത്രി : ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി

10:45 PM Oct 02, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : മലപ്പുറം ജില്ലയെയും അത് വഴി ഒരു സമുദായത്തെയും അപമാനിക്കാൻ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സംഘ്പരിവാറിനു വേണ്ടി പണിയെടുക്കുന്ന മുഖ്യമന്ത്രിയുടെ തനി നിറം പുറത്ത് വരുന്നതാണെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി .

Advertisement

ആർ എസ് എസിന് കേരളത്തിൽ ഗ്രൗണ്ടൊരുക്കാൻ മുഖ്യമന്ത്രി കരാറെടുത്തിട്ടുണ്ടെന്നു കോൺഗ്രസ്സ് പലയാവർത്തി പറഞ്ഞതാണ്. വെറും രാഷ്ട്രീയ ആരോപണമായി അതിനെ നിസാരവൽക്കരിക്കാൻ സി പി എം നടത്തിയ ശ്രമം താൽക്കാലികമായി വിജയിച്ചിരുന്നെങ്കിലൂം ജനങ്ങൾക്ക് ഇപ്പോൾ കാര്യം ബോധ്യപ്പെട്ടു.

മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുകയും രാജ്യത്തിന് മുന്നിൽ ഒരു ജില്ലയെ അപമാനിക്കുകയും, വർഗീയമായി കേരളത്തെ വിഭജിക്കാനും വേണ്ടി പണിയെടുക്കുന്ന മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രസ്താവന പിൻവലിച്ചു മാപ്പ് പറയാൻ ഒരുക്കമല്ലങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു പുറത്ത് പോകണമെന്നും ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisement
Next Article