രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ നിർണായക റിപ്പോർട്ട്; എക്സാലോജികിനെതിരെ പ്രതികരണവുമായി, മാത്യു കുഴൽനാടൻ
07:29 PM Jan 17, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരെ വീണ്ടും പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. എക്സാലോജികിന് കുരുക്കായി രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ നിർണായക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞെന്നും പുറത്തു വന്നത് നിർണായക വിവരങ്ങളാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Advertisement
സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. വാങ്ങിയ പണത്തിന് ജിഎസ്‌ടി അടച്ചെന്ന വിവരം മാത്രമാണ് എക്‌സാലോജിക് കൈമാറിയത്. എക്സാലോജിക്കിന് എതിരെ പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
Next Article