Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വനിതകൾക്ക് വേണ്ടി പിങ്ക് പോളിംഗ് സ്റ്റേഷനുകൾ

11:05 AM Mar 30, 2024 IST | ലേഖകന്‍
Advertisement
Advertisement

തിരുവനന്തപുരം: ജില്ലയില്‍ പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. സമ്മതിദാന അവകാശവിനിയോഗ പ്രക്രിയയില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍ നടപ്പാക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി പരിഗണിക്കുക. പ്രത്യേക പരിശീലനം ലഭിച്ച വനിതഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ ചുമതല. പൂര്‍ണ്ണമായും വനിതാ സൗഹൃദ രീതിയിലാകും ഇവയുടെ പ്രവര്‍ത്തനം.

ജില്ലയിലാകെ 55 (ഓരോ നിയോജകമണ്ഡലത്തിലും അഞ്ച് വീതം) പോളിംഗ് സ്റ്റേഷനുകളെ മോഡല്‍ പോളിംഗ് സ്റ്റേഷനുകളായും സജ്ജീകരിക്കും. കുടിവെള്ളം, ഷെഡ്, ടോയ്ലറ്റുകള്‍, റാമ്പുകള്‍, ശുചിമുറിസൗകര്യം തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളും മോഡല്‍ പോളിംഗ് സ്റ്റേഷനില്‍ ഉറപ്പുവരുത്തും. എല്ലായിടത്തുമെന്നപോലെ പ്രകൃതിസൗഹൃദ രീതിയിലാകും സംവിധാനങ്ങള്‍.

Tags :
keralaPolitics
Advertisement
Next Article