Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പി കെ ഫിറോസ്

08:58 PM Mar 07, 2024 IST | Online Desk
Advertisement

കോട്ടയം: പൂഞ്ഞാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ്. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു.കുട്ടികളെ തെമ്മാടികള്‍ എന്ന് വിളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പി.കെ. ഫിറോസ് പറഞ്ഞു.'കേരളത്തിന്റെ മുഖ്യമന്ത്രി വീണ്ടും ഒരു പ്രസ്താവനയുമായി രംഗത്ത് വന്നു ഈ കുട്ടികള്‍ തെമ്മാടിത്തരം കാണിച്ചു എന്ന് പറഞ്ഞിരിക്കുകയാണ്. തെമ്മാടികളാണ് തെമ്മാടിത്തരം കാണിക്കുന്നത്. കുട്ടികളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

Advertisement

ഈരാറ്റുപേട്ടയിലും പരിസരത്തുമുള്ള വിവിധ മതസമൂഹങ്ങള്‍ ഒന്നിച്ചു പരിഹരിച്ച ഒരു വിഷയത്തെ വീണ്ടും വ്രണപ്പെടുത്തി, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കി, അതില്‍നിന്ന് വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് വോട്ട് അധികം കിട്ടുമോ എന്ന് കണ്ണ് നട്ടു നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയായി, കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അധപതിച്ച കാഴ്ചയാണ് കാണാന്‍ സാധിച്ചത്.മുഖ്യമന്ത്രി ഈ പ്രസ്താവന തിരുത്തണം. ഈ പ്രസ്താവന തിരുത്തി മാപ്പ് പറയാന്‍ തയ്യാറാകണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.

ഈരാറ്റുപേട്ടയെ കുറിച്ച് ഇങ്ങനെയൊരു തെറ്റിദ്ധാരണ പടര്‍ത്തുന്നത് ഇത് ആദ്യമായിട്ടല്ല. രാജ്യത്തെ സംഘപരിവാറുകാര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഏറ്റെടുക്കുന്ന കാഴ്ച അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.

ഇങ്ങനെ മുസ്ലിങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളെ ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിക്കാനും അവര്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുവാനും സംഘപരിവാരങ്ങള്‍ ഒരു പ്രചരണം നടത്തുമ്പോള്‍, അതിന് ഏറ്റുപിടിക്കുന്ന ഒരു സമീപനമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്,' ഫിറോസ് പറഞ്ഞു.മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.മുസ്ലിം നേതാക്കള്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പൂഞ്ഞാര്‍ സെന്റ് പള്ളിയില്‍ വൈദികന്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തില്‍, എന്ത് തെമ്മാടിത്തമാണ് കുട്ടികള്‍ കാണിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Advertisement
Next Article