ദക്ഷിണകൊറിയയിൽ വിമാന അപകടം; 179 പേർ കൊല്ലപ്പെട്ടു
സോൾ: ദക്ഷിണ കൊറിയയിലുണ്ടായ വിമാനാപകടത്തിൽ 179 പേർ കൊല്ലപ്പെട്ടു. രണ്ട് പേർ അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തായ്ലൻഡിലെ ബാങ്കോക്കില്‍ നിന്നുമെത്തിയ ജെജു വിമാനമാണ് ഇന്ന് രാവിലെ പ്രാദേശിക സമയം 09.07ന് അപകടത്തിൽപെട്ടത്. ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് കത്തിയമരുകയായിരുന്നു.
യാത്രക്കാരില്‍ 173 പേര് ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ടുപേര്‍ തായ്ലന്ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപെട്ടത്.