Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദക്ഷിണകൊറിയയിൽ വിമാന അപകടം; 179 പേർ കൊല്ലപ്പെട്ടു

06:18 PM Dec 29, 2024 IST | Online Desk
Advertisement

സോൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ 179 പേർ കൊല്ലപ്പെട്ടു. ര​ണ്ട് പേ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. 175 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. താ​യ്‍​ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ല്‍ നി​ന്നു​മെ​ത്തി​യ ജെ​ജു വി​മാ​ന​മാ​ണ് ഇ​ന്ന് രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം 09.07ന് ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ മു​വാ​ന്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നി​ടെ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി സു​ര​ക്ഷാ​വേ​ലി​യി​ലി​ടി​ച്ച് ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു.

Advertisement

യാ​ത്ര​ക്കാ​രി​ല്‍ 173 പേ​ര്‍ ദ​ക്ഷി​ണ കൊ​റി​യ​ന്‍ പൗ​ര​ന്മാ​രും ര​ണ്ടു​പേ​ര്‍ താ​യ്‌​ല​ന്‍​ഡ് സ്വ​ദേ​ശി​ക​ളു​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. ബോ​യിം​ഗ് 737-800 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Tags :
featured
Advertisement
Next Article