പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സീറ്റ് നൽകാതെ വിദ്യാർത്ഥികളെ സർക്കാർ വഞ്ചിക്കുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകമായി കെ.എസ്.യു നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാട് അപലപനീയമാണെന്നും അലോഷ്യസ് പറഞ്ഞു.
ഇതിനിടെ, പ്ലസ് വണ്‍ സീറ്റ് വിഷയം സബ്മിഷനായി സഭയില്‍ ഉന്നയിച്ച് ഭരണപക്ഷ എംഎല്‍എയും പിണറായി വിജയൻ മന്ത്രിസഭയിൽ അംഗവുമായിരുന്ന അഹമ്മദ് ദേവര്‍കോവില്‍ രംഗത്തുവന്നു. സീറ്റ് ക്ഷാമം യാഥാർഥ്യമാണെന്ന് അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ വ്യക്തമാക്കി. സീറ്റ് കുറവുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണെന്നും ഏതാണ്ട് 21,000 കുട്ടികള്‍ക്കു സീറ്റ് കിട്ടാത്ത സാഹചര്യമുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇതില്‍ വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീറ്റ് വിഷയത്തിൽ ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.