Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പോലീസ്

03:50 PM Aug 05, 2024 IST | Online Desk
Advertisement

കോഴിക്കോട്: പോക്‌സോ കേസിൽ അന്വേഷിക്കുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. അന്വേഷണം തുടരുന്നതിനിടെ ഇയാൾ കോഴിക്കോട് പോക്‌സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു.എന്നാൽ, ജൂലായ്‌ 12 ന് ജാമ്യാപേക്ഷ തള്ളുകയും ശേഷം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടുത്ത ആഴ്ച്ചയാണ് ഈ ഹർജിയിൽ വാദം കേൾക്കുക.പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽ പോയെന്ന് കസബ പൊലീസ് അറിയിച്ചു. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചുവെങ്കിലും ഇയാളെ പിടികൂടാനായില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എവിടെയാണ് ഇയാളെന്ന് സംബന്ധിച്ച ഒരു സൂചനയും ഇതുവരെ ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

Advertisement

Tags :
Entertainmentkeralanews
Advertisement
Next Article