കെഎസ്‌യു മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം: നേതാക്കള്‍ ഉള്‍പ്പടെ 9 പേര്‍ അറസ്റ്റില്‍
മലപ്പുറം: കേരളവര്‍മ്മ കോളേജില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ കൂട്ടുനിന്ന മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സമാധാനപരമായി സമരം ചെയ്ത വനിതാ കെഎസ്‌യു നേതാക്കളെ കൈയറ്റം ചെയ്ത പോലീസ് നടപടിക്കെതിരെയും കെഎസ്‌യു മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ശേഷം കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നതിനിടയിലാണ് പൊലീസ് പ്രകോപനം സൃഷ്ടിച്ചത്. പ്രവര്‍ത്തകരെ നീക്കുന്നതിനിടയില്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചാണ് കെ എസ്്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കെ അന്‍ഷിദ് ഉള്‍പ്പടെയുള്ളവരെ പൊലീസ് വാനിലേക്ക് കയറ്റിയത്. രംഗം ശാന്തമാക്കന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി. നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തതോടെ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക മാര്‍ച്ച നടത്തി. സ്റ്റേഷന്‍ ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അറസ്റ്റിലായവരെ ജാമ്യത്തില്‍ ഇറക്കി കൊണ്ടുവരികയായിരുന്നു. ജാമ്യത്തിലിറക്കിയ നേതാക്കളെയുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.