Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സബ് ട്രഷറിയിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മരിച്ച നിലയിൽ

06:25 PM Dec 30, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് സബ് ട്രഷറിയിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കരകുളം ഏണിക്കര തരിമണ്ണൂർ ശ്രീവിലാസത്തിൽ ജി. സുരേഷ് രാജി (52) നെയാണ് ഗാർഡ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സുരേഷ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ഗാർഡ് റൂമിൽ നിന്ന് നിലവിളി കേട്ടതായി സമീപത്തെ കട ഉടമ പറഞ്ഞതിനെത്തുടർന്ന് ട്രഷറി ജീവനക്കാരെ വിവരം അറിയിച്ചു. ട്രഷറി ജീവനക്കാരെത്തിയപ്പോൾ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാൽ ട്രഷറി ജീവനക്കാർ ആര്യനാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് സി.ഐ. അജീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മുറി തുറന്ന് പരിശോധിച്ചപ്പോൾ കട്ടിലിനു താഴെ തറയിൽ സുരേഷ് രാജ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷം നടക്കും. ഭാര്യ: സിന്ധു (റവന്യു ഇൻസ്പെക്‌ടർ). മകൾ: ശ്രുതി.

Advertisement

Tags :
kerala
Advertisement
Next Article