Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒടുവിൽ പൊലീസ് ഉണർന്നു, ബാനർ നീക്കി

08:17 PM Dec 17, 2023 IST | ലേഖകന്‍
Advertisement

കോഴിക്കോട്:ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ രാത്രിയില്‍ നീക്കം ചെയ്ത് പൊലീസ്. ബാനറുകള്‍ നീക്കം ചെയ്യാന്‍ രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സിലറോ പൊലീസോ സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്യാംപസിൽ ഇറങ്ങിയിരുന്നു. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്. പിന്നാലെ ബാനർ നീക്കം ചെയ്യുകയും ചെയ്തു.

Advertisement

Advertisement
Next Article