For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തിരുവനന്തപുരം ഡിസിസി ഓഫീസിലേയ്ക്ക് കയറാന്‍ പോലീസ് നീക്കം: പ്രതിരോധം തീര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

03:33 PM Dec 20, 2023 IST | Online Desk
തിരുവനന്തപുരം ഡിസിസി ഓഫീസിലേയ്ക്ക് കയറാന്‍ പോലീസ് നീക്കം  പ്രതിരോധം തീര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
Advertisement

തിരുവനന്തപുരം: ഡിസിസി ഓഫീസിലേയ്ക്ക് കയറാനുള്ള പോലീസ് നീക്കത്തെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡിസിസിയില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. എന്നാല്‍ യാതൊരു കാരണവശാലും ഡിസിസി ഓഫീസിലേയ്ക്ക് പോലീസിനെ കയറ്റില്ലെന്നുറപ്പിച്ച് പറഞ്ഞാണ് പ്രതിപക്ഷനേതാവ് ഡിസിസിക്കു മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ താരാട്ടു പാടി സ്വീകരിച്ചിരുത്തുന്ന പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിചാര്‍ജ്ജ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വനിതാ പ്രവര്‍ത്തകരെ പോലും വെറുതെ വിടുന്നില്ല. കുട്ടികളെ അവര്‍ക്കു മുന്നില്‍ ഇട്ടു കൊടുത്തിട്ട് ഒരു രാഷ്ട്രീയമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement

ഒരു മണിക്കൂറിലേറെ നേരം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പോലീസ് ഏറ്റുമുട്ടി. അതൊരു പ്രകോപനവും കൂടാതെയാണ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചത്. ഇതിനിടയില്‍, അരിശം തീരാതെ ഡിസിസി ഓഫീസിലേക്ക് കടന്നു കയറാന്‍ പോലീസ് ഒരുങ്ങിയത് കൂടുതല്‍ സംഘര്‍ഷത്തിന് വഴിവെച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കവചം തീര്‍ത്തു. ഭരണപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളുടെ സമരങ്ങളെ താലോലിക്കുമ്പോഴാണ് പ്രതിപക്ഷ യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിന് നേരെ നരനായാട്ട് പോലീസ് നടത്തിയത്. കടുത്ത പ്രതിഷേധമാണ് പോലീസ് നടപടിയില്‍ ഉണ്ടാകുന്നത്. ഒരു മണിക്കൂറുകളിലും തിരുവനന്തപുരം ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരാനാണ് സാധ്യത.

Author Image

Online Desk

View all posts

Advertisement

.