തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍; രണ്ടാഴ്ച്ചയ്ക്കിടെ പൊലീസ് സേനയിൽ ആറാമത്തെ ആത്മഹത്യ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ (നോർത്ത്) ജോലി ചെയ്തുവന്ന മദന കുമാർ എന്ന സിവില്‍ പോലീസ് ഓഫീസറെയാണ് തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം താമസിച്ചിരുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്സ് C2 വില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പാറശാല പരശുവയ്ക്കല്‍ സ്വദേശിയാണ്. അഞ്ചുമാസത്തിലേറെയായി കോട്ടേഴ്സില് ഒറ്റയ്ക്കായിരുന്നു താമസം.
ജീവനൊടുക്കുന്ന പോലീസുകാരുടെ എണ്ണം കേരളത്തില്‍ ഉയർന്നു വരികയാണ്.കഴിഞ്ഞയാഴ്ച മാത്രം സംസ്ഥാനത്ത അഞ്ച് പോലീസുകാർ ആത്മഹത്യ ചെയ്തിരുന്നു. ജോലി സമ്മർദം, കുടുംബം, സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് പൊലീസ് സേനയിൽ ആത്മഹത്യ വർധിക്കാൻ കാരണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ തന്നെ റിപ്പോർട്ട്.