മത വിദ്വേഷം പ്രചരിപ്പിച്ചു; മറുനാടൻ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തു
05:08 PM Oct 31, 2023 IST | Veekshanam
Advertisement
കോട്ടയം: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചതിന് മറുനാടൻ മലയാളി യൂടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തു. മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജൻ സ്കറിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Advertisement