കെഎസ് ഹരിഹരൻ്റെ വീടിനുനേരെ സ്ഫോടകവസ്‌തു എറിഞ്ഞത് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പോലീസ്
07:21 PM May 13, 2024 IST
|
Online Desk
Advertisement
കോഴിക്കോട്: ആർഎംപി കേന്ദ്രകമ്മിറ്റി അംഗം കെഎസ് ഹരിഹരൻ്റെ വീടിനുനേരെ സ്ഫോടകവസ്‌തു എറിഞ്ഞത് ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകരെന്ന് പോലീസിന്റെ പ്രഥമവിവരറിപ്പോർട്ട്. ഹരിഹരനേയും കുടുംബത്തേയും അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നിരോധിത സ്ഫോടക വസ്തു ഉപയോഗിച്ചാണ് അക്രമം. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറിൽ പറയുന്നു.ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന ആരോപണം സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നിഷേധിച്ചു.
Advertisement
Next Article