Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മണിപ്പൂരിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു; 2 പേര് കൊല്ലപ്പെട്ടു

12:19 PM Feb 16, 2024 IST | ലേഖകന്‍
Advertisement
Advertisement

മണിപ്പൂർ: പൊലീസ് സ്റ്റേഷന്‍ അതിക്രമത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . 30 ലേറെ പേർക്കും പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് പുറത്തു വരുന്ന വിവരം.മണിപ്പൂർ ചുരാചന്ദ്പൂരിലാണ് സംഭവം.
വ്യാഴാഴ്ച രാത്രി ചുരാചന്ദ്പൂര്‍ എസ്പി ഓഫീസിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറിയതിനെ തുടർന്നുണ്ടായ അക്രമത്തിലാണ് ഇവർ കൊല്ലപ്പെട്ടത് . ഏകദേശം നാനൂറോളം വരുന്ന അക്രമികളാണ് ഓഫീസിനെ നേരെ മാര്‍ച്ച് നടത്തിയതും കല്ലെറിയുകയും ചെയ്‌തത്‌. തുടർന്ന് അക്രമം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ആർ.എ.എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകളെയും രംഗത്തിറക്കുകയും ചെയ്‌തു .
അതേസമയം ചുരാചന്ദ്പൂര്‍ എസ്പി ശിവാനന്ദ് സര്‍വെ ഹെഡ് കോണ്‍സ്റ്റബിള്‍ സിയാംലാല്‍പോളിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഷന്‍ തുടരമെന്നായിരുന്നു അറിയിച്ചത്. സായുധരായ സംഘത്തിനും ഗ്രാമത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം സിയാംലാല്‍പോള്‍ ഇരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടർന്നാണ് നടപടികൾ ഉണ്ടായത്.

Advertisement
Next Article