Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യു പി എസ് സി അയോഗ്യ ആക്കിയ ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് പൂജ ഖേദ്കര്‍

01:02 PM Aug 07, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) അയോഗ്യ ആക്കിയ ഉത്തരവ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഡല്‍ഹി ഹൈകോടതിയില്‍ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കര്‍.

Advertisement

ഈ കേസില്‍ വിചിത്രമായ കാര്യം എന്ന് പറയുന്നത്, തന്നെ അയോഗ്യ ആക്കിക്കൊണ്ടുള്ള യു.പി.എസ്.സിയുടെ ഉത്തരവ് നാളിതുവരെ തനിക്ക് കൈമാറിയിട്ടില്ല. വെറും പത്രക്കുറിപ്പ് മാത്രമാണ് ഉള്ളത് . ആ പത്രക്കുറിപ്പ് റദ്ദാക്കണമെന്നും പൂജ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൂജയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങാണ് കോടതിയില്‍ ഹാജരായത്.

അതേസമയം പൂജ എവിടെയാണെന്ന് അറിയാത്ത സാഹചര്യത്തിലാണ് അയോഗ്യ ആക്കികൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കിയതെന്ന് യു.പി.എസ്.സി ഹൈകോടതിയെ അറിയിച്ചു.

Advertisement
Next Article