For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പൂജപ്പുര LBS വനിതാ എഞ്ചിനീയറിംഗ് കോളേജിൽ അനുമോദന ചടങ്ങ് നടന്നു

06:38 PM Aug 12, 2023 IST | Veekshanam
പൂജപ്പുര lbs വനിതാ എഞ്ചിനീയറിംഗ് കോളേജിൽ അനുമോദന ചടങ്ങ് നടന്നു
Advertisement

പൂജപ്പുര LBS വനിതാ എഞ്ചിനീയറിംഗ് കോളേജിലെ എല്ലാ പ്രോഗ്രാമുകളും NBA Accreditation ലഭിച്ചതിന്റെ അനുമോദന ചടങ്ങ് ഇന്നലെ നടന്നു.ഉത്ഘാടനം ചെയ്യാനും, KTU റാങ്ക് ജേതാക്കളെയും പേറ്റന്റ് ലഭിച്ച 4 അധ്യാപകരെ ആദരിക്കാനും മന്ത്രി കെ. ആർ ബിന്ദുവും , വി.ശിവന്‍കുട്ടിയും LBS കോളേജിൽ മുഖ്യ അതിഥികളായിരുന്നു.സിവിൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങൾക്കാണ് Accreditation ലഭിച്ചത്‌. എല്ലാ പ്രോഗ്രാമുകൾക്കും Accreditation ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ വനിതാ കോളേജ് ആണ്‌ LBS വനിതാ എഞ്ചിനീയറിംഗ് കോളജ്. പേറ്റെന്റ് ലഭിച്ച നാല് അധ്യാപകരിൽ മൂന്നും വനിതകള്‍ ആണെന്ന് ഉള്ളതും അഭിമാനകരം ആണ്KTU റാങ്ക് ജേതാക്കളായ സ്നേഹ സുരേഷ് നെയും ( രണ്ടാം റാങ്ക്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ) ജീന (ഒന്‍പതാം റാങ്ക് സിവിൽ എഞ്ചിനീയറിംഗ് നെയും ) മന്ത്രി കെ.ആർ ബിന്ദു ആദരിച്ചു.

Advertisement

Author Image

Veekshanam

View all posts

Advertisement

.