പോത്താനിക്കാട് സഹകരണ വിപണി
06:32 PM Sep 11, 2024 IST
|
Online Desk
Advertisement
പോത്താനിക്കാട് : ഫാർമേഴ്സ് സഹകരണ ബാങ്കിൽ കൺസ്യുമർ ഫെഡറേഷനിൽ നിന്നുള്ള സബ്സീഡി സാധനങ്ങളുടെ സഹകരണ വിപണിയ്ക്ക് തുടക്കമായി. അരിയും, മറ്റ് അവശ്യസാധങ്ങളും വിപണിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ബാങ്കിന്റെ മാവുടി ശാഖയിൽ ഭരണസമിതി അംഗം അനിൽ അബ്രഹാം വിപണനോദ്‌ഘാടനം നിർവഹിച്ചു. ശാഖാ മാനേജർ ലേഖ എം. പോൾ, എം.പി. ഷൗക്കത്തലി, മിന്നു ജോജി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയ വർ പങ്കെടുത്തു. പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്കിൽ മാവുടി ശാഖയിൽ നടത്തിയ സഹകരണ വിപണിയുടെ ഉദ്ഘാടനം ഭരണ സമിതി അംഗം അനിൽ അബ്രഹാം നിർവഹിന്നു
Advertisement
Next Article