Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊല്ലാപ്പിലായി പ്രധാനമന്ത്രി ആവാസ് യോജന; ആദ്യഗഡു ലഭിച്ച 11 സ്ത്രീകള്‍ കാമുകന്മാരോടൊപ്പം നാടുവിട്ടു

03:32 PM Jul 09, 2024 IST | Online Desk
Advertisement

ഉത്തർപ്രദേശ്‌: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച ആദ്യ ഗഡുവുമായി തങ്ങളുടെ കാമുകന്‍മാരോടൊപ്പം ഒളിച്ചോടി യുപിയിലെ 11 സ്ത്രീകള്‍. ഒളിച്ചോടിപ്പോയ യുവതികളുടെ ഭർത്താക്കന്മാരാണ് വിവരം അധികൃതരെ അറിയിച്ചത്. വലിയ വിവാദമായതോടെ ഇവർക്കുള്ള രണ്ടാംഘട്ട ഗഡു വിതരണം തത്ക്കാലം നിര്‍ത്തിവെയ്ക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisement

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് ജില്ലയില്‍ 2350 പേര്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴില്‍ വീട് വെയ്ക്കാന്‍ പണം ലഭിച്ചത്. ഗുണഭോക്താക്കളില്‍ പലരുടെയും വീടുകളുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 11 സ്ത്രീകളാണ് ആദ്യ ഗഡുവായ 40,000 രൂപ കൈക്കലാക്കി തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് പോയത്. ദരിദ്രരും മധ്യവര്‍ഗ്ഗ വിഭാഗത്തില്‍ ഉൾപ്പെടുന്നതുമായ കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

Tags :
nationalnews
Advertisement
Next Article