Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആത്മഹത്യ ചെയ്ത കർഷകൻ സർക്കാർ കെടുകാര്യസ്ഥതയുടെ ഇര: വി.ഡി. സതീശൻ

11:11 AM Nov 13, 2023 IST | ലേഖകന്‍
Advertisement

ദുബായ് : സംസ്ഥാനത്ത് ഭയാനകമായ ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാരിൻറെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നും സർക്കാർ കെടുകാര്യസ്ഥതയുടെ ഇരയാണ് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കർഷകനെന്നും സതീശൻ കുറ്റപ്പെടുത്തി. നവകേരള സദസ്സ് തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും പ്രതിപക്ഷ നേതാവ് ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു.

Advertisement

തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട പണം പോലും സ‍ർക്കാർ കൊടുത്തില്ല. തെരഞ്ഞെടുപ്പ് പ്രചരണം സ‍ർക്കാർ ചെലവിൽ നടത്തുകയാണ്. അത് നടത്താൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സതീശൻ പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. സ്വർണ കടത്ത്, ലൈഫ് മിഷൻ കേസ് പോലെ പല കേസുകളും ആവിയായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേസും ഒഴിവാക്കി കൊടുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം ഒന്നും ചെയ്യുന്നില്ല. പ്രശ്നങ്ങൾ പ്രതിപക്ഷം മുൻപ് ചൂണ്ടി കാട്ടിയതാണ്. കേരളത്തിൽ നികുതി പിരിവ് പരാജയമാണ്. നികുതി വെട്ടിപ്പും പിടികൂടുന്നില്ല. ധൂർത്ത് കൂടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

Advertisement
Next Article